Kaappa
കടുവയ്ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന കാപ്പ തിയറ്ററുകളില്‍. എങ്ങുനിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടുവയേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന മാസ് ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാസ് സിനിമകള്‍ക്ക് പേരുകേട്ട ഷാജി കൈലാസ് ഇത്തവണ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് സീസണില്‍ തിയറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടാന്‍ കാപ്പയ്ക്ക് സാധിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Prithviraj
കൊട്ട മധു (പൃഥ്വിരാജ്) എന്ന അധോലോക നേതാവും അയാളുടെ എതിരാളികളും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് കാപ്പ പറയുന്നത്. തിരുവനന്തപുരം നഗരമാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. പോര്‍വിളികളും ചേരിതിരിഞ്ഞുള്ള പകരംവീട്ടലുകളുമാണ് ഒറ്റവാക്കില്‍ കാപ്പ എന്ന ചിത്രം. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
കാപ്പയിലെ പൃഥ്വിരാജിന്റെ കഥാപാത്രം തന്നെയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത്. തിരുവനന്തപുരം ഭാഷ പൃഥ്വി നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. മാസ് വേഷത്തില്‍ തിയറ്ററുകളില്‍ കൈയടി വാങ്ങി കൂട്ടുന്നുണ്ട് പൃഥ്വി. ജഗദീഷ്, ആസിഫ് അലി, ദിലീഷ് പോത്തന്, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിന്നു. സംവിധായകന് ഷാജി കൈലാസ് തന്റെ ട്രേഡ് മാര്‍ക്കായ മാസ് ഴോണറില്‍ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചിരിക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…