Categories: latest news

ഞാന്‍ സിഗരറ്റ് വലിച്ച് ചെന്നപ്പോള്‍ ഏട്ടന്റെ കണ്ണൊക്കെ നിറഞ്ഞു: ധ്യാന്‍

ശ്രീനിവാസനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശ്രീനിവാസന്‍ നായകാനായും തിരക്കഥ ഒരുക്കിയതുമായ സിനിമകള്‍ ഇന്നും മലയാളികള്‍ ഏറെ പുതുമയോടെ കാണാന്‍ ഇഷ്ടപ്പെടുന്നതാണ്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് ശ്രീനിവാസന്റെ രണ്ട് മക്കളും സിനിമാ ലോകത്തേക്ക് തന്നെയാണ് എത്തിയത്. വിനീത് ശ്രീനിവാസന്‍ നടനായും നായകനായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ്. ധ്യാനും ഒട്ടും മോശമല്ല.

ഇപ്പോള്‍ വിനീതിനെക്കുറിച്ചും ശ്രീനിവാസനെക്കുറിച്ചും എല്ലാം ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ചേട്ടന്‍ തന്നെ ഉപദേശിക്കാറുണ്ട് എന്നാണ് ധ്യാന്‍ പറയുന്നത്.

ഒരിക്കല്‍ ഞാന്‍ സിഗരറ്റ് വലിച്ച് വീട്ടില്‍ കയറി വന്നപ്പോള്‍ ഇമോഷണലയൊക്കെ ഉപദേശിച്ചിട്ടുണ്ട്. പുകവലിച്ച് വന്നപ്പോള്‍ പുള്ളിയുടെ കണ്ണൊക്കെ നിറഞ്ഞു. ഇതൊന്നും ചെയ്യാന്‍ പാടില്ല. അച്ഛനെ കണ്ട് നമ്മള്‍ പഠിക്കണ്ടേ എന്നൊക്കെ ആയിരുന്നു. ഞാന്‍ അച്ഛനെ കണ്ട് വലിച്ച് പഠിച്ച ആളും പുള്ളി അച്ഛനെ കണ്ട് വലിക്കാന്‍ പാടില്ലെന്ന് പഠിച്ച ആളുമാണ് എന്നുമാണ് ധ്യാന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

2 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

2 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

2 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

18 hours ago