Categories: latest news

അതേ ഭയത്തോടെയാണ് ഇപ്പോഴും യാത്ര തുടരുന്നത്: ഭാവന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല തെന്നന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമാണ് ഭാവന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഭാവനയ്ക്ക് തന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട ദിനമാണ് ഇന്ന്. താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് ഇന്ന് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

നമ്മള്‍ എന്ന ചിത്രത്തിലാണ് ഭാവന ആദ്യമായി അഭിനയിച്ചത്. 2002 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഭാവന പങ്കുവെച്ച കുറിപ്പാണ് ഏറെ വൈറലായിരിക്കുന്നത്.

‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ ദിവസമാണ് ഞാന്‍ നമ്മള്‍ എന്ന സിനിമയുടെ സെറ്റിലേക്ക് എത്തിയത്. എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. സംവിധാനം കമല്‍ സാര്‍. പരിമളം (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു. തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവര്‍ എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ മുഷിഞ്ഞിരുന്നു…. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ആരും എന്നെ തിരിച്ചറിയാന്‍ പോകുന്നില്ലെന്ന് എനിക്ക് അപ്പോഴെ മനസിലായിരുന്നു. എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷെ ഇപ്പോള്‍ എനിക്കറിയാം.. എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വിജയങ്ങള്‍ നിരവധി പരാജയങ്ങള്‍, തിരിച്ചടികള്‍ , വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാന്‍ എന്ന വ്യക്തിയായി രൂപപ്പെടുത്തി. ഇപ്പോഴും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ഒരു നിമിഷം നിര്‍ത്തി തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് നന്ദി മാത്രമാണ്.

ഒരു പുതുമുഖമെന്ന നിലയില്‍ എന്നില്‍ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാന്‍ ഈ യാത്ര തുടരുന്നു. എനിക്ക് മുന്നിലുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ…. നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്. എനിക്ക് അതും നഷ്ടമായി എന്നുമാണ് ഭാവന കുറിച്ചിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

2 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

2 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

3 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

3 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

3 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

3 hours ago