Categories: Gossips

നസ്രിയയ്ക്ക് ഇത്ര പ്രായമായോ? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ നസീം ഫഹദ്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയയുടെ സിനിമാപ്രവേശം. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയുടെ 28-ാം ജന്മദിനമാണ് ഇന്ന്. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്.

ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തിയത് ഈയടുത്താണ്.

Nazriya

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി.

 

 

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

5 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

5 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

11 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

11 hours ago