Categories: Gossips

മുഖം എന്റെ തന്നെ, ആര്‍ക്കാണ് മോര്‍ഫ് ചെയ്യാന്‍ പറ്റാത്തത്; തന്റെ ന്യൂഡ് വീഡിയോയെ കുറിച്ച് പ്രതികരിച്ച് ശാലു മേനോന്‍

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം കാര്യങ്ങളെയെല്ലാം ധൈര്യത്തോടെ അതിജീവിക്കുകയാണെന്ന് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന കാര്യങ്ങളെയൊന്നും ശ്രദ്ധിക്കാറില്ലെന്ന് താരം പറഞ്ഞു. മോര്‍ഫ് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും അതിലൊക്കെ ടെന്‍ഷന്‍ അടിക്കാനിരുന്നാല്‍ അതിനു മാത്രമേ നേരം ഉണ്ടാകൂ എന്നും താരം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. എന്തൊക്കെയാണ് മോര്‍ഫ് ചെയ്യാന്‍ പറ്റാത്തത്. ഇതൊന്നും നമ്മുടെ അല്ലാന്ന് നമുക്ക് അറിയാലോ. ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല. ശാലു മേനോന്‍ ഹോട്ട് എന്നൊക്കെയുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ആദ്യം യൂട്യൂബില്‍ ഞാനും കാണാറുണ്ട്. മുഖമൊക്കെ എന്റെ തന്നെയായിരിക്കും. പ്രതീക്ഷിക്കാത്ത ഒരു സാധനം ആയതുകൊണ്ട് ആദ്യം മാനസികമായി ചെറിയ ബുദ്ധിമുട്ട് തോന്നും. പിന്നെ തോന്നും എല്ലാ ആര്‍ട്ടിസ്റ്റുകളുടേയും ഇങ്ങനെയുള്ള മോര്‍ഫിങ് വരുന്നുണ്ട്. ഇതൊക്കെ ആലോചിച്ച് ഇരുന്നാല്‍ അതിനു മാത്രമേ നേരം കാണൂ. ഞാന്‍ ഗൗനിക്കാന്‍ പോകാറില്ല,’ ശാലു പറഞ്ഞു.

Shalu Menon

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചതിനെ കുറിച്ചും താരം മനസ്സുതുറന്നു. ‘ ജയിലൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ. 49 ദിവസം ജയിലില്‍ കിടന്നു. ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് പരിഗണനയൊന്നും ഇല്ലായിരുന്നു. പായ വിരിച്ച് നിലത്ത് കിടക്കണം. അധികം ആളുകളുള്ള മുറിയില്‍ ആയിരുന്നില്ല ഞാന്‍. അതുമാത്രമായിരുന്നു ഏക പരിഗണന. രണ്ട് പേരെ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റ് മുറികളിലെല്ലാം പത്ത് പന്ത്രണ്ട് പേര്‍ ഉണ്ട്. ഒരാഴ്ചത്തേക്ക് ഫാന്‍ ഇടാന്‍ സമ്മതിച്ചില്ല. കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു. മുഖമൊക്കെ കൊതുക് കടിച്ച് വീര്‍ത്തു. ക്രീം പോലും ഉപയോഗിക്കാന്‍ പറ്റിയില്ല. ആരേയും വിശ്വസിക്കാന്‍ പാടില്ലെന്ന പാഠം ജയിലില്‍ കിടന്നപ്പോള്‍ ഞാന്‍ പടിച്ചു. ജയില്‍ വാസം ജാതകത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം അപ്പോഴും എനിക്ക് ഉണ്ടായിരുന്നു,’ ശാലു മേനോന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

4 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

4 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

4 hours ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

4 hours ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

4 hours ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

4 hours ago