Sayanora
തന്റെ കുടുംബജീവിതത്തെ കുറിച്ച് മനസ്സുതുറന്ന് ഗായിക സയനോര. കഴിഞ്ഞ കുറേനാളുകളായി താന്‍ സിംഗിള്‍ പാരന്റ് ആണെന്നും റിലേഷന്‍ഷിപ്പില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും സയനോര പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സയനോര. പ്രസവാനന്തരം താന്‍ കടന്നുപോയ ട്രോമകളെ കുറിച്ചും സയനോര തുറന്നുപറഞ്ഞു.
21-ാമത്തെ വയസ്സുമുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താന്‍ ഒറ്റയ്ക്കാണ് നോക്കിയത്. കുറച്ചുകാലമായി മകളുമായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്ത് റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. നിങ്ങള്‍ക്ക് നിങ്ങളോട് കരുണ ഉണ്ടാവണം. താനെപ്പോഴും സ്വന്തം ആഗ്രഹങ്ങളേക്കാള്‍ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നെന്നും സയനോര പറഞ്ഞു.
ഒരാള്‍ക്ക് കുറേക്കാലം സ്‌ട്രോങ് ആയിരിക്കാന്‍ പറ്റില്ല. ചില സമയത്ത് അത് സാരമില്ല എന്നു പറഞ്ഞ് കെട്ടിപിടിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. 21-ാമത്തെ വയസ്സിലാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ആ സമയത്ത് ഞാന്‍ റിലേഷന്‍ഷിപ്പില്‍ നിന്ന് അകലുകയായിരുന്നു. ഞാനും മകള്‍ സനയും കൊച്ചിയിലേക്ക് മാറി. കുറേ കാലമായി ഞാന്‍ സിംഗിള്‍ പാരന്റ് ആണ്. വാവ ഉണ്ടായിക്കഴിഞ്ഞ് പത്തിരുപത് ദിവസത്തോളം ഞാന്‍ വലിയ ട്രോമയിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ബാത്ത്‌റൂമില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് – സയനോര പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…