Categories: latest news

കണ്ണന് ജന്മദിനാശംസകളുമായി അപ്പ

നടന്‍ കാളിദാസ് ജയറാമിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പിതാവ് ജയറാം. സോഷ്യല്‍ മീഡിയയില്‍ മകന്റെ ചിത്രങ്ങള്‍ ജയറാം പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ കാളിദാസിന്റെ കുട്ടിക്കാല ചിത്രം ജയറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലതാരമായി വന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. രണ്ടായിരത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 2003 ല്‍ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു.

2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായകനായി തുടക്കം കുറിച്ചത്. മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, പുത്തംപുതു കാലൈ, പാവ കഥൈകള്‍, ജാക്ക് ആന്റ് ജില്‍, വിക്രം എന്നിവയാണ് കാളിദാസിന്റെ ശ്രദ്ധേയമായ സിനിമകല്‍.

ജയറാം-പാര്‍വതി ദമ്പതികളുടെ മൂത്ത മകനാണ് കാളിദാസ്. മാളവികയാണ് സഹോദരി.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

3 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

4 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

4 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

19 hours ago