നടന്‍ കാളിദാസ് ജയറാമിന്റെ ജന്മദിനമാണ് ഇന്ന്. 1993 ഡിസംബര്‍ 16 നാണ് കാളിദാസിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസ്സായി.
ബാലതാരമായി വന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. രണ്ടായിരത്തില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 2003 ല്‍ എന്റെ വീട് അപ്പൂന്റേയും എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു.
2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായകനായി തുടക്കം കുറിച്ചത്. മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, പുത്തംപുതു കാലൈ, പാവ കഥൈകള്‍, ജാക്ക് ആന്റ് ജില്‍, വിക്രം എന്നിവയാണ് കാളിദാസിന്റെ ശ്രദ്ധേയമായ സിനിമകല്‍.
ജയറാം-പാര്‍വതി ദമ്പതികളുടെ മൂത്ത മകനാണ് കാളിദാസ്. മാളവികയാണ് സഹോദരി.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…
ബ്ലാക്ക് ഔട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ശിവദ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…