ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പത്മപ്രിയ. ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പത്മപ്രിയ അഭിനയലോകത്തേക്ക് എത്തുന്നത്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങള്‍ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…