Categories: latest news

കുടുംബവിളക്കിലെ സുമിത്രയുടെ പുതിയ ചിത്രം കണ്ടോ?

മലയാളത്തില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നത് നടി മീര വാസുദേവന്‍ ആണ്. തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര മലയാളികള്‍ക്ക് സുപരിചിതയായത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മീര. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് മീരയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.

മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.

1982 ജനുവരി 29 ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 40 വയസ്സ് പ്രായമുണ്ട്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില്‍ അഭിനയിക്കുമ്പോള്‍ മീരയുടെ പ്രായം 23 വയസ്സ് മാത്രമായിരുന്നു.

പരസ്യ ചിത്രങ്ങളിലൂടെയാണ് മീര സിനിമയിലേക്ക് എത്തിയത്.

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

4 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

4 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

4 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

20 hours ago