Athiya Shetty
ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിക്ക് വിവാഹം. പ്രമുഖ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലാണ് വരന്‍. ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. 2023 ജനുവരിയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിനായി രാഹുല്‍ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. താരത്തിനു ബിസിസിഐ അവധി അനുവദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
ഇരുവരും മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം.
1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. 1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…