Categories: latest news

നിങ്ങളെ വെറുപ്പിക്കാനോ ഉപദ്രവിക്കാനോ ചെയ്തതല്ല ഈ സിനിമ; ഗോള്‍ഡ് നെഗറ്റീവ് റിവ്യൂകളെ സ്വാഗതം ചെയ്ത് അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജ്-നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പ്രേമത്തിനു ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ഗോള്‍ഡിന് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. തിയറ്ററുകളില്‍ നിന്ന് മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂസ് ലഭിക്കുന്നതിനിടെ അതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

ഗോള്‍ഡിലെ കുറവുകള്‍ തന്നോട് പറഞ്ഞാല്‍ അടുത്ത സിനിമ ചെയ്യുമ്പോള്‍ തിരുത്താന്‍ അത് സഹായിക്കുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. വളരെ രസകരമായ കുറിപ്പാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Alphonse Puthren

അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഗോള്‍ഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവര്‍ക്കു.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാല്‍ ചായ ഇണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോള്‍ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല.

നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്…ഗോള്‍ഡ് എന്നാണു. ഞാനും , ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ…ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം…ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശെരിയാണ്.

എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്‍. !

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

22 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

22 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

22 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

22 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

22 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

23 hours ago