Categories: latest news

ശ്രീനിവാസന്‍ തിരിച്ചെത്തുന്നു; പ്രിയതാരത്തിന്റെ ആരോഗ്യവിവരം ആരാധകരെ അറിയിച്ച് സത്യന്‍ അന്തിക്കാട്

മലയാള സിനിമ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു ശ്രീനിവാസന്റെ രോഗാവസ്ഥ. പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താരം. രോഗാവസ്ഥയിലുള്ള സ്രീനിവാസന്റെ ചിത്രങ്ങളും ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ ശ്രീനിവാസന്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് ആരാധകരെ തേടിയെത്തുന്നത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ശ്രീനിവാസന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ശ്രീനിവാസന്റെ തിരിച്ചുവരവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.

Sreenivasan

‘മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു- ‘ഞാന്‍ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.’ ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു, ‘ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കന്‍’ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അര്‍ത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികില്‍നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.’ സത്യന്‍ അന്തിക്കാട് കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

7 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

8 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

8 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

23 hours ago