Categories: latest news

അസുഖത്തിന് ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഗര്‍ഭിണിയാകാന്‍; വിചിത്ര അനുഭവം പങ്കുവെച്ച് അര്‍ച്ചന കവി

ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. അതിലെ കുട്ടിമാളു എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനുശേഷവും കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വിവാഹത്തോടെയാണ് അര്‍ച്ചന അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നത്. 2016 ലാണ് സുഹൃത്തായ അബീഷിനെ താരം വിവാഹം ചെയ്തത്. എന്നാല്‍ 2021 ല്‍ രണ്ടുപേരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ സീരിയലിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.

താന്‍ നേരിട്ട മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഹോര്‍മോണല്‍ ഇഷ്യൂസിന്റെ ഭാഗമായി മാനസികമായി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അസുഖം കാണിക്കാന്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോള്‍ പെട്ടെന്ന് ഗര്‍ഭിണിയാകാനാണ് പറഞ്ഞത്. ഒപ്പം അതിനുള്ള ഗുളികകളുമാണ് അവരെനിക്ക് നിര്‍ദ്ദേശിച്ചത്. അതെങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാകുമ്പോള്‍ എന്റെ മൂഡ് മാറിയേക്കും. നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു. വേഗം തന്നെ ഒരു കുഞ്ഞിന്റെ കാര്യം നോക്കൂ’, എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് ഒരു മാനസികരോഗ വിദഗ്ദനെ കണ്ടാണ് തന്റെ പ്രശ്‌നങ്ങള്‍ മാറിയതെന്നും അര്‍ച്ചന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

2 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

2 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

17 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

24 hours ago