Prithviraj
സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. താരാരാധനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വിമര്‍ശനത്തിനു കാരണം. തന്റെ ചിത്രം പച്ചകുത്തിയ ഒരു ആരാധകന്റെ കൈയിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
യുവാവിന്റെ വലത് കൈയില്‍ പൃഥ്വിരാജ് എന്ന് എഴുതിയതാണ് പച്ച കുത്തിയിരിക്കുന്നത്. ഇടം കൈയില്‍ പൃഥ്വിരാജിന്റെ ചിത്രമാണ് പച്ച കുത്തിയിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് ‘ഐ ലവ് യു ടൂ’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
താരാരാധന മോശമാണെന്നും തനിക്ക് ഫാന്‍സിനെ വേണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലപാടെടുത്ത താരമാണ് പൃഥ്വിരാജ്. പല വേദികളും അമിതമായ താരാരാധനയ്‌ക്കെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ ഒരാള്‍ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…