Categories: latest news

ബീച്ചില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സുവര്‍ണ

ബീച്ചില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുവര്‍ണ വര്‍ഗീസ്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന അഭിനേത്രിയാണ് സുവര്‍ണ. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം സജീവമായിരുന്നു. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് സുവര്‍ണയുടേത്.

ലയണ്‍, മഴത്തുള്ളിക്കിലുക്കം എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപിന്റെ ചേച്ചിയുടെ വേഷത്തിലാണ് സുവര്‍ണ അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലേയും അഭിനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐയിലെ മായ എന്ന കഥാപാത്രവും സുവര്‍ണയുടെ അഭിനയ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി.

Suvarna Haridas

കോട്ടയം ജില്ലയിലെ പാലായിലാണ് സുവര്‍ണ ജനിച്ചത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ സുവര്‍ണ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മിസ് കേരള വിജയി ആകുന്നതിനു മുന്‍പ് മിമിക്‌സ് പരേഡ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ ആയിരുന്നു സുവര്‍ണയുടെ രണ്ടാമത്തെ ചിത്രം.

Suvarna

2003 ലായിരുന്നു സുവര്‍ണയുടെ വിവാഹം. വര്‍ഗീസ് ജേക്കബ് ആണ് സുവര്‍ണയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകളുണ്ട്. വിവാഹശേഷമാണ് സിനിമയില്‍ അത്ര സജീവമല്ലാതെ ആയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago