Categories: Gossips

ടൊവിനോയേക്കാള്‍ നല്ല അഭിനയം ഷൈന്‍ ടോം ചാക്കോയുടേത്, എന്നിട്ടും പ്രതിഫലം കൂടുതല്‍ നല്‍കുന്നത് ടൊവിനോയ്ക്ക്: ഒമര്‍ ലുലു

തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലും ഒരു മടിയുമില്ലാതെ തുറന്നുപറയുന്ന സംവിധായകനാണ് ഒമര്‍ ലുലു. അങ്ങനെ പല അഭിപ്രായ പ്രകടനങ്ങളും വിവാദങ്ങളായിട്ടുമുണ്ട്. അത്തരത്തിലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഒമര്‍.

മലയാളികളുടെ സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒമര്‍ ഇപ്പോള്‍. അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തില്‍ നടന്മാര്‍ക്ക് പ്രതിഫലം കൊടുക്കുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു.

Tovino Thomas

‘ ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി പറയുന്നതല്ല. കറക്ടായി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും. അപ്പോള്‍ വിവാദമാകും. പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതാണ് എളുപ്പം. കംഫര്‍ട്ടുമാണ്. സമയം നഷ്ടപ്പെടില്ല. മാത്രമല്ല മലയാളത്തിലെ മെയിന്‍ നടന്മാരെ വിളിച്ചാല്‍ ഫോണ്‍ എടുക്കുമോ?’

‘ നന്നായിട്ട് അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്. ഫാന്‍ ഫൈറ്റിനു വേണ്ടി പറയുന്നതല്ല. ഷൈന്‍ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താല്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്കാണ്. അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും എടുക്കാം. പൃഥ്വിരാജിനേക്കാള്‍ അഭിനയമികവ് ഇന്ദ്രജിത്തിനാണ്. അത് നോക്കിയാല്‍ മനസിലാകും മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത്, കഴിവിനല്ലെന്ന്’ ഒമര്‍ ലുലു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

6 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

6 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

12 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

12 hours ago