ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ജോമോള്‍. ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയപ്പോളാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് താരം പറയുന്നു.
‘ ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കും ഒപ്പം ലുലു മാളില്‍ സിനിമ കാണാന്‍ പോയതായിരുന്നു. മുന്നിലൂടെ വന്ന മൂന്ന് പേരില്‍ ഒരുത്തന് എന്നെ അനാവശ്യമായി തട്ടിയിട്ട് പോയി. അപ്പോള്‍ എനിക്ക് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയില്ല. ഞാന്‍ തന്നെയാണോ പ്രതികരിച്ചതെന്നും അറിയില്ല. തട്ടിയിട്ട് പോയ ആളുടെ മുന്നില്‍ പോയി നിന്ന് ഞാന്‍ അലറി. ഒറ്റ സെക്കന്റ് ലുലു മാളിന്റെ രണ്ട് ഫ്ളോര്‍ സൈലന്റ് ആയി,’ ജോമോള്‍ പറഞ്ഞു.
‘ അയാള്‍ മനപ്പൂര്‍വ്വം തെറ്റ് ചെയ്തതായിരുന്നില്ല എങ്കില്‍ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സോറി മാഡം ഇനി ചെയ്യില്ല എന്നുപറഞ്ഞ് കൈ കൂപ്പി. ആ അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. പൊതു സ്ഥലത്തുവെച്ച് ഒച്ചവെച്ചപ്പോള്‍ എന്റെ മക്കളും ഒന്ന് ഞെട്ടി’ ജോമോള്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…