ഗായികയും നടിയുമായ സയനോരയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനവുമായി സദാചാരവാദികള്‍. താരത്തിന്റെ വസ്ത്രധാരണം മാന്യമല്ലാത്ത രീതിയിലാണെന്നാണ് പലരുടെയും കമന്റ്.
കഴിഞ്ഞ ദിവസം സയനോര നല്‍കിയ അഭിമുഖം ഏറെ വൈറലായിരുന്നു. എന്നാല്‍ ഈ അഭിമുഖത്തില്‍ സയനോര ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നിരവധി കമന്റുകള്‍ ആണ് ഈ ഇന്റര്‍വ്യൂ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. തുട കാണിച്ചാണോ ആളുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത്, ഇവര്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വസ്ത്രങ്ങള്‍ ഇട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍, എത്രയോ ആള്‍ക്കാര്‍ കാണുന്നതാണ്, മാന്യമായ വസ്ത്രം ധരിച്ചൂടെ എന്നിങ്ങനെയൊക്കെയാണ് സയനോരയുടെ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.
Sayanora
അതേസമയം, വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളൂ. എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…