Categories: Gossips

നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം ഇതോടുകൂടി മണ്ണില്‍ അലിഞ്ഞു തീരുമെന്ന് ഒമര്‍ ലുലു; ആ ചെക്കനെ പറ്റിച്ചല്ലേ എന്ന് സോഷ്യല്‍ മീഡിയ

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പന്തയം വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കപ്പ് അടിക്കുമെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ട് കപ്പ് അടിക്കുമെന്നും ബെറ്റിനുണ്ടോ എന്നുമാണ് കോഴിക്കോട് സ്വദേശിയായ നിഥിന്‍ നാരായണന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ഒടുവില്‍ ഒമര്‍ ലുലു നിഥിന്റെ വെല്ലുവിളി സ്വീകരിച്ചു. അഞ്ച് ലക്ഷത്തിനു പന്തയം വെച്ചു. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. നിഥിനുമായുള്ള പന്തയത്തില്‍ ഒമര്‍ ലുലുവും തോറ്റു ! അഞ്ച് ലക്ഷത്തിനാണ് ഒമര്‍ ലുലുവും നിഥിനും പന്തയം വെച്ചത്.

ഇപ്പോള്‍ ഇതാ പന്തയം വെച്ച നിഥിനെ കോഴിക്കോടെത്തി നേരില്‍ കണ്ടിരിക്കുകയാണ് ഒമര്‍ ലുലു. ബെറ്റ് വെച്ച അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് നല്‍കിയോ ഇല്ലയോ എന്ന് ഒമര്‍ വെളിപ്പെടുത്തിയില്ല. നിഥിനൊപ്പമുള്ള വീഡിയോയും ചിത്രവും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ നിഥിന് പൈസ കൊടുത്തോ എന്ന രഹസ്യം ഇതോടുകൂടി മണ്ണില്‍ അലിഞ്ഞു തീരും’ എന്നാണ് ഒമര്‍ ലുലു പറയുന്നത്. തന്റെ പോസ്റ്റുകളില്‍ സ്ഥിരം കമന്റ് ചെയ്യുന്ന ആളാണ് നിഥിനെന്നും നിഥിന്റെ കൈയില്‍ തന്റെ ഫോണ്‍ നമ്പറുണ്ടെന്നും ഒമര്‍ ലുലു വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം, ഒമര്‍ ലുലു കോഴിക്കോട് വരെ പോയി നിഥിനെ പറ്റിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. തന്റെ പുതിയ സിനിമയായ നല്ല സമയത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും നിരവധി പേര്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago