Categories: latest news

നടന്‍ മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിഖ്യാത തെലുങ്ക് നടനും സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80 വയസ്) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ഹൈദരബാദിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.

350 ഓളം സിനിമകളില്‍ അഭിനയിച്ച ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ ഒരുകാലത്ത് തെലുങ്കിലെ മിന്നും താരമായിരുന്നു. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

15 hours ago