Categories: latest news

അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് പരിഹാസം; മറുപടി നല്‍കി ഗോപി സുന്ദര്‍

സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചയാകാറുണ്ട്. അഭയ ഹിരണ്‍മയിയുമായി വേര്‍പിരിഞ്ഞതും അമൃത സുരേഷിനെ വിവാഹം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.

ഇപ്പോള്‍ ഗോപി സുന്ദര്‍ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതോടെ താഴെ നെഗറ്റീവ് കമന്റുകളും വന്നു. അതിന് ഗോപി സുന്ദര്‍ മറുപടിയും നല്‍കി.

മകനെ ഇത്രയും മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക് നമസ്‌കാരമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്റെ ജീവിതത്തിലെ ചില ദുര്‍ഘട സാഹചര്യങ്ങളില്‍ എനിക്ക് എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളിലുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കള്‍ പുച്ഛ ഭാവത്തില്‍ നമസ്‌ക്കരിക്കുന്നത്. ഈ മകനെ മാന്യനായി വളര്‍ത്തിയ അമ്മയ്ക്ക നമസ്‌കാരമെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയേകിയത്.

ജോയൽ മാത്യൂസ്

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

18 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

1 day ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

2 days ago