Categories: Gossips

മോഹന്‍ലാല്‍ ചിത്രം വന്ദനം തിയറ്ററുകളില്‍ പരാജയപ്പെടാന്‍ കാരണം ക്ലൈമാക്‌സ് ! അന്ന് സംഭവിച്ചത്

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്‍ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു സിനിമയാണ് വന്ദനം.

വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്‍ശന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ദുരന്ത ക്ലൈമാക്‌സാണ് തിരിച്ചടിയായതെന്ന് പ്രിയദര്‍ശന്‍ കരുതുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രത്തില്‍ ഇങ്ങനെയൊരു ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നായകനും നായികയും ഒന്നിക്കാത്ത അവസാനമാണ് വന്ദനത്തിലേത്. അത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. അതാകും വന്ദനം പരാജയപ്പെടാനുള്ള കാരണമെന്ന് പ്രിയന്‍ പറയുന്നു.

‘വന്ദനത്തില്‍ വലിയൊരു മിസ്റ്റേക്ക് പറ്റിയതാണ് അതിന്‍രെ ട്രാജിക്ക് എന്‍ഡ്. അത് പലര്‍ക്കും ദഹിക്കാതെ പോയി. ആ എന്‍ഡ് തെലുങ്കിലേക്ക് വന്നപ്പോള്‍ ഞാന്‍ നായകനേയും നായികയേയും ഒരുമിപ്പിച്ചു. വന്ദനത്തില്‍ നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായേനെ,’ പ്രിയദര്‍ശന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago