Categories: Gossips

ഇനിയൊരു റിലേഷന്‍ഷിപ്പ് ഉണ്ടാകാന്‍ സാധ്യതയില്ല: ലെന

നടി ലെനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. താരത്തിനു ഇപ്പോള്‍ 41 വയസ്സാണ് പ്രായം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്.

അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് പിന്നീട് പ്രണയമായത്. ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് പൊരുത്തപ്പെട്ടു പോകാതെ വന്നതോടെ വേര്‍പിരിഞ്ഞു. ഇതേ കുറിച്ച് ലെന തന്നെ പണ്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ വിവാഹമോചന വാര്‍ത്തകള്‍ സത്യമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി അഭിലാഷുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ലെന അന്ന് സമ്മതിക്കുകയായിരുന്നു. ആരെയും അറിയിച്ചിട്ടല്ല തങ്ങള്‍ ഒന്നിച്ചതെന്നും അതിനാല്‍ തന്നെയാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാത്തതെന്നും ലെന പറഞ്ഞു. എന്നാല്‍ മറ്റൊരു സത്യം കൂടി ലെന അന്ന് വെളിപ്പെടുത്തി. താനും അഭിലാഷും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആയിരുന്നില്ല. ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് മാത്രമായിരുന്നു എന്നാണ് ലെന അന്ന് പറഞ്ഞത്.

താന്‍ ഇനി ജീവിതത്തില്‍ മറ്റൊരു റിലേഷന്‍ഷിപ്പിലും പെടാനുള്ള സാധ്യതയില്ലെന്നാണ് ലെന പറയുന്നത്. പഴയൊരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. ‘ഇനി ഒരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്,’ ലെന പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago