പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബിയുടെ കാതല്‍. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാതലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ആരാധകരെ ആവേശത്തിലാക്കി മറ്റൊരു വാര്‍ത്ത എത്തുന്നത്.
കാതലില്‍ മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പം തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാതലിന്റെ സെറ്റില്‍ സൂര്യ സന്ദര്‍ശനം നടത്തിയിരുന്നു. സൂര്യക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് സൂര്യ കാതലില്‍ അതിഥി വേഷത്തിലുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്.
Mammootty and Jyothika
അതേസമയം, ഭാര്യ ജ്യോതികയെ കാണാനാണ് സൂര്യ കാതലിന്റെ സെറ്റിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. കുടുംബ പശ്ചാത്തലമാണ് സിനിമയുടെ തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…