Categories: latest news

ദീലീപേട്ടനെ ഞാന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് മറ്റുള്ളവരായിരുന്നു: കാവ്യ മാധവന്‍

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.

ഇപ്പോള്‍ രണ്ടുപേര്‍ക്കും മഹാലക്ഷ്മി എന്നു പേരായ ഒരു മകള്‍ ഉണ്ട്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ഇവര്‍ക്കൊപ്പം തന്നെയാണ്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കപ്പോഴും വിവാദങ്ങളും ഇവരെ വിടാതെ പിന്തുടര്‍ന്നു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാവ്യ. മറ്റുള്ളവരാണ് തങ്ങള്‍ വിവാഹം കഴിക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നത് എന്നാണ് കാവ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പുറത്തുപോകുമ്പോള്‍ പോലും ആളുകള്‍ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് തങ്ങള്‍ വിവാഹം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് കാവ്യ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago