Categories: latest news

ഫുക്രുവിനെ ഉമ്മ വെക്കുന്നത് വലിയ വിവാദമായി; വിവാഹത്തിനുശേഷം മനസമാധാനത്തോടെ ജിവിച്ചിട്ടില്ല; മനസ് തുറന്ന് മഞ്ജു പത്രോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഫുക്രുവിനെ മഞ്ജു ഉമ്മ വെയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു വ്യാപകമായി പ്രചരിച്ചത്. അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഇതിന്റെ പേരില്‍ നേപ്പാളില്‍ നിന്നുവരെ കോള്‍ വന്നു എന്നാണ് മഞ്ജു പറയുന്നത്.

ഫഌവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് മഞ്ജു ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വിവാഹശേഷം താന്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും താരം പറഞ്ഞു.

വിവാഹത്തിനായി ഭര്‍ത്താവ് വരുത്തിവെച്ച കടങ്ങളാണ് ജീവിതം തന്നെ വഴിമുട്ടിച്ചത്. കടക്കാര്‍ എന്നും വീട്ടില്‍ കയറി ഇറങ്ങും. ഉണ്ടായ വീടും സ്വര്‍ണവും എല്ലാം വില്‍ക്കേണ്ടി വന്നും എന്നും മഞ്ജു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

14 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

14 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

14 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago