Mammootty and Vijay Sethupathi
മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍താരം വിജയ് സേതുപതിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു തമിഴ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. വിജയ് സേതുപതിയും മമ്മൂട്ടിയും ഈ ചിത്രത്തിനായി ഡേറ്റ് നല്‍കിയെന്നും വാര്‍ത്തകളുണ്ട്.
കാക്ക മുട്ടൈ, ആണ്ടവന് കട്ടളൈ തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ മണികണ്ഠനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ഇരുവര്‍ക്കും ഉള്ളതെന്നാണ് സൂചന.
മറ്റ് സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് ഈ ചിത്രത്തിനു വേണ്ടി വിജയ് സേതുപതി ഡേറ്റ് നല്‍കിയെന്നാണ് വിവരം. ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങുന്ന കാര്യവും ആലോചനയിലുണ്ട്. വിജയ് സേതുപതിയും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…