Categories: Gossips

ബറോസ് തിരക്കഥയില്‍ മോഹന്‍ലാല്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് ജിജോ പുന്നൂസ്; സീനുകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത് ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഒരു ഫാന്റസി ചിത്രമായാണ് ബറോസ് എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ. ജിജോ പുന്നൂസ് തന്റെ ബ്ലോഗിലൂടെ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

2021 ല്‍ താന്‍ എഴുതിയ തിരക്കഥ ടി.കെ.രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് തിരുത്തിയെന്നാണ് ജിജോ പുന്നൂസിന്റെ വെളിപ്പെടുത്തല്‍. താന്‍ ഉദ്ദേശിച്ച സീനുകളല്ല ഇപ്പോള്‍ ചിത്രത്തിലുള്ളതെന്നും ജിജോ പുന്നൂസ് പറഞ്ഞു. പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളില്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മോഹന്‍ലാല്‍ തിരക്കഥ രൂപപ്പെടുത്തുകയായിരുന്നു. അതുപോലെ തന്നെ ബറോസിലും ചെയ്‌തെന്നാണ് ജിജോ പുന്നൂസ് പറയുന്നത്. ബറോസില്‍ ഭിത്തിയില്‍ കറങ്ങുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ മാത്രമാണ് താന്‍ പോയതെന്നും ജിജോ കൂട്ടിച്ചേര്‍ത്തു. സീനുകളില്‍ മാറ്റം വരുത്താന്‍ ആന്റണി പെരുമ്പാവൂരാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ജിജോ പുന്നൂസ് കൂട്ടിച്ചേര്‍ത്തു.

Mohanlal (Barroz)

‘ ലാലുമോന്‍ (മോഹന്‍ലാല്‍) തന്നെ മുന്‍കൈയെടുത്ത് കൊച്ചിയിലും പരിസരത്തും നടക്കുന്ന പ്രധാന ചിത്രീകരണങ്ങള്‍ക്കായി രാജീവ്കുമാറിനൊപ്പം തിരക്കഥ വീണ്ടും എഴുതി. കൂടുതലും നവോദയ ക്യാംപസിന്റെ അകത്തായിരുന്നു ചിത്രീകരണം. ലാലുമോന്‍ തന്റെ സമീപകാല ഹിറ്റായ ഒടിയന്‍, പുലിമുരുകന്‍, ലൂസിഫര്‍, മരക്കാര്‍ എന്നിവ പോലെ തന്നെ തിരക്കഥയും ബറോസിലെ കഥാപാത്രവും തന്റെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ആക്കി,’ ജിജോ പുന്നൂസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

2 weeks ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago