Categories: latest news

ജാതകം വില്ലനായിട്ടും മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലിചാര്‍ത്തി; വിവാഹകഥ ഇങ്ങനെ

മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. കുടുംബത്തോടൊപ്പമാണ് താരം പലപ്പോഴും പല വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. മക്കള്‍ അധികം കൂടെ ഉണ്ടാകാറില്ലെങ്കിലും ഭാര്യ സുചിത്ര എന്നും താരത്തോടൊപ്പം ഉണ്ടാകാറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയാണ് പുറത്തുവന്നിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ലാലിന്റെയും സുചിത്രയുടേയും. പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ജാതകം നോക്കി. എന്നാല്‍ ജാതകം പ്രണയത്തില്‍ വില്ലനായി.

ജാതകം ചേരില്ലെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. സത്യത്തില്‍ ജോത്യന്റെ പിഴവുമൂലമായിരുന്നു ജാതകദോഷം. ഇത് മനസിലായതോടെ രണ്ടുപേരും വിവാഹിതരായി.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരം മുടവന്മുകളിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ വച്ചാണ് ലാല്‍ സുചിത്രയ്ക്ക് താലിചാര്‍ത്തിയത്. ‘പാദമുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ നിന്നും ഒരു ദിവസത്തെ ഇടവേള എടുത്താണ് അദ്ദേഹം വിവാഹത്തിനെത്തിയത്

 

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

19 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

19 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

19 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago