Categories: latest news

സാരിയില്‍ ദേവതയെ പോല്‍ നിരഞ്ജന

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിരഞ്ജന അനൂപ്. സാരിയില്‍ ദേവതയെ പോല്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഷെയ്ന്‍ നിഗം നായകനായ ബര്‍മുഡയാണ് നിരഞ്ജനയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിലും നിരഞ്ജന അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ്ഫിഷ് എന്ന ചിത്രത്തിലും നിരഞ്ജന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢാലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

15 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

15 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

15 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago