Categories: Gossips

പാര്‍വതി ഗര്‍ഭിണിയല്ല ! പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് പങ്കുവെച്ചത് വേറൊരു കാര്യത്തിനുവേണ്ടി

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പാര്‍വതി തിരുവോത്തിന്റെ പുതിയ പോസ്റ്റ്. പ്രഗ്നന്‍സി ടെസ്റ്റ് കിറ്റും ബേബി നിപ്പിളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘അത്ഭുതങ്ങള്‍ ആരംഭിക്കുന്നു’ എന്ന് മാത്രമാണ് ചിത്രത്തിനു താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

പാര്‍വതി ഗര്‍ഭിണിയാണോ എന്നാണ് ഈ പോസ്റ്റിനു താഴെ ആരാധകരുടെ ചോദ്യം. നിരവധി പേര്‍ താരത്തിനു ആശംസകളും നേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന്റെ യഥാര്‍ഥ കാരണം താരം വെളിപ്പെടുത്തിയിട്ടില്ല.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാര്‍വതിക്ക് പിന്നാലെ നടി അമൃത സുഭാഷും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പാര്‍വതി തന്റെ പോസ്റ്റില്‍ ‘വണ്ടര്‍ വുമണ്‍ ഫിലിംസ്’ എന്ന പ്രൊഡക്ഷന്‍ കമ്പനിയെ ടാഗ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പുതിയ സിനിമയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണെന്ന് ആരാധകര്‍ പറയുന്നു.

പാര്‍വതിയുടെ അടുത്ത പ്രൊജക്ട് വണ്ടര്‍ വുമണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. നടി നിത്യ മേനനും ഇതേ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago