Beeshma Parvam - Mammootty
മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ സിദ്ധിഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കോടികളാണ് മെഗാസ്റ്റാര്‍ വാങ്ങുന്നതെന്നാണ് വിവരം. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും വിവരമുണ്ട്.
മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. എങ്കിലും 2023 വിഷു റിലീസായാണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും. 15 കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Mammootty
കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുക. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീ ചിത്രങ്ങളാണ് നേരത്തെ മമ്മൂട്ടിയും സിദ്ധിഖും ഒന്നിച്ച് ചെയ്തിട്ടുള്ളത്. മൂന്നും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…