സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ സിദ്ധിഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഭാസ്‌കര്‍ ദി റാസ്‌ക്കലിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നത്. ജിയോ ബേബി ചിത്രം കാതലിന് ശേഷം സിദ്ധിഖിനൊപ്പമുള്ള ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമെന്നാണ് വിവരം.
ഡിസംബറില്‍ ഗൂഡല്ലൂരില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. വമ്പന്‍ ബജറ്റില്‍ കോമഡി ആക്ഷന്‍ ചിത്രമാണ് സിദ്ധിഖ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ താരം സാമന്ത ആയിരിക്കും നായിക.
Mammootty
മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ബിഗ് ബ്രദറാണ് സിദ്ധിഖിന്റെ അവസാന ചിത്രം. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ പരാജയമായിരുന്നു. മമ്മൂട്ടി ചിത്രത്തിലൂടെ ബിഗ് ബ്രദറിന്റെ ക്ഷീണം തീര്‍ക്കാന്‍ കഴിയുമെന്നാണ് സിദ്ധിഖ് കരുതുന്നത്.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…