Categories: Gossips

ഗീതു അപ്പോള്‍ മദ്യലഹരിയിലായിരുന്നു, മഴ നനയാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു; ലിജു കൃഷ്ണ

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണന്‍. ഗീതു തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ലിജു പറഞ്ഞു. പടവെട്ട് സിനിമയ്‌ക്കെതിരെ ഗീതു മോഹന്‍ദാസ് നിരന്തരം മോശം പ്രചാരണം നടത്തി. തനിക്കെതിരായ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്‌ള്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍ നിന്ന് മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.

കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഞാനും അവരും പങ്കെടുത്തിരുന്നു, കുറച്ചു സിനിമാപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ വച്ച് ആകസ്മികയാണ് അവരെ കാണുന്നത്. അന്ന് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുള്ളതുകൊണ്ട് ഞങ്ങള്‍ എല്ലാവരും റൂമിലാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞ് അവര്‍ എന്നോടു വന്ന് സംസാരിച്ചു. മഴ നനയാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. മഴ നനയാന്‍ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു.

Liju Krishna

അവര്‍ക്കെന്നോട് എന്തോ സംസാരിക്കാനുണ്ടെന്നും ബാല്‍ക്കണിയിലേക്ക് പോകാമെന്നും പറഞ്ഞു. അരമണിക്കൂറില്‍ അധികം അവര്‍ എന്നോട് സംസാരിച്ചു. സംസാരം തുടങ്ങിയപ്പോള്‍ത്തന്നെ എനിക്കു മനസ്സിലായി അവര്‍ തുറന്നു സംസാരിക്കുന്നത്, ഞാന്‍ ഇത് പുറത്തു പറയും എന്ന പേടിയിലാണെന്ന്. അവര്‍ പറയുന്നതു ഞാന്‍ കേട്ട് ഇരുന്നു. അവര്‍ മദ്യലഹരിയില്‍ ആയിരുന്നു. നീ ഇതു പുറത്ത് പറയാന്‍ പാടില്ല എന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാന്‍ ഇത് പുറത്തു പറയും. നിങ്ങള്‍ എനിക്ക് ചെയ്ത ദ്രോഹങ്ങള്‍ ഞാന്‍ പുറത്തു പറയും എന്ന്. എന്റെ കരിയര്‍ നശിപ്പിക്കുമെന്ന് പോലും അവര്‍ ഭീഷണിപ്പെടുത്തി – ലിജു കൃഷ്ണ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

21 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago