Mammootty and Jyothika
തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതികയ്ക്ക് ജന്മദിനാശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് മമ്മൂട്ടി ജ്യോതികയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരുമായി മെഗാസ്റ്റാര്‍ പങ്കുവെച്ചിരിക്കുന്നത്. കാതല്‍ എന്നാണ് സിനിമയുടെ പേര്. പോസ്റ്ററില്‍ മമ്മൂട്ടിയേയും ജ്യോതികയേയും കാണാം.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജിയോ ബേബി. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. കഥ കേട്ട ഉടനെ മമ്മൂട്ടി യെസ് മൂളിയെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…