Categories: Gossips

കോളേജിലെ സുഹൃത്തുക്കള്‍, പിന്നീട് പ്രണയം; നിവിന്റെ ജീവിതത്തിലേക്ക് റിന്ന എത്തിയത് ഇങ്ങനെ

സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് നിവിന്‍ പോളി. റിന്ന ജോയ് ആണ് നിവിന്റെ ഭാര്യ. കോളേജില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് റിന്നയുമായുള്ള പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നയിച്ചത്. എന്‍ജിനീയറിങ് പഠന കാലത്താണ് നിവിന്‍ റിന്നയെ പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജില്‍ ആയിരുന്നു എന്‍ജിനീയറിങ് പഠനത്തിനെത്തിയത്.

തുടക്കത്തില്‍ രണ്ട് ക്ലാസ്മേറ്റ്സുകളില്‍ തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നു ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഫസ്റ്റ് ഇയറില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. പിന്നീടാണ് സൗഹൃദത്തിനേക്കാള്‍ വലിയൊരു അടുപ്പം തങ്ങള്‍ക്കിടയിലുണ്ടെന്ന് ഇരുവരും മനസിലാക്കുന്നത്. റിന്ന ക്ലാസ് ടോപ്പറും നിവിന്‍ ബാക്ക് ബഞ്ചറും ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയം സിനിമാ കഥകള്‍ പോലെ രസകരവും. റിന്നയ്ക്ക് എന്തുകൊണ്ടാണ് തന്നോട് പ്രണയം തോന്നുന്നതെന്ന് പലപ്പോഴും നിവിന്‍ ആലോചിച്ചിരുന്നു.

Nivin and Rinna

തങ്ങളുടെ പ്രണയത്തെ കുറിച്ച് നിവിന്‍ പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആരും പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നാണ് നിവിന്‍ പറയുന്നത്. നല്ല സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ പ്രണയം സ്വാഭാവികമായി സംഭവിച്ചതാണ്. ആരും ആരേയും പ്രൊപ്പോസ് ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. രണ്ട് പേരും ഇഷ്ടം പരസ്പരം മനസിലാക്കി. ക്ലീഷേ പ്രൊപ്പോസല്‍ സീന്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു.

പഠനശേഷം ഇരുവരും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിവിന്‍ പോളി ഇന്‍ഫോസിസില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹിതനായത്. അക്കാലത്ത് സിനിമയില്‍ എത്തിയിട്ടില്ല. ഇരുവരുടെയും കുടുംബക്കാര്‍ വിവാഹത്തിനു പിന്തുണ നല്‍കി. അങ്ങനെ 2010 ഓഗസ്റ്റ് 28 ന് നിവിന്‍ റിന്നയുടെ കഴുത്തില്‍ മിന്നുകെട്ടി.

 

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago