Categories: latest news

പുതിയ ചിത്രങ്ങളുമായി സംയുക്ത വര്‍മ്മ; പ്രായം കൂടുന്നില്ലേ എന്ന് ആരാധകരും

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രായം കൂടുന്നില്ലേ എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. യോഗആഭ്യാസങ്ങളിലൂടെയും സംയുക്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകന്‍. മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago