Categories: latest news

നിറചിരിയില്‍ തിളങ്ങി ഭാവന

ചിരി ചിത്രങ്ങളുമായി നടി ഭാവന. ‘ഇന്ന് ഞാന്‍ സന്തോഷം തിരഞ്ഞെടുക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുരിദാറാണ് താരത്തിന്റെ വേഷം. മേക്കപ്പും മുടിയുടെ സ്റ്റൈലും താന്‍ തന്നെയാണെന്ന് ഭാവന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

തൃശൂര്‍ സ്വദേശിനിയാണ് ഭാവന. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.

ക്രോണിക് ബാച്ച്ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

21 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

21 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

21 hours ago