Rorschach
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുക.
ഫാന്‍സ് ഷോ അടക്കം സംഘടിപ്പിച്ച് റോഷാക്കിനെ വരവേല്‍ക്കാനാണ് ആരാധകര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തീരുമാനം. റോഷാക്കിന് ഫാന്‍സ് ഷോ വേണ്ട എന്നാണ് നിര്‍മാതാവ് കൂടിയായ മമ്മൂട്ടിയുടെ അഭിപ്രായം. തൃശൂര്‍ രാഗത്തില്‍ രാവിലെ 8.30 ന് തീരുമാനിച്ചിരുന്ന ഫാന്‍സ് ഷോ ഇതോടെ റദ്ദാക്കി. നേരത്തെയും ഫാന്‍സ് ഷോകള്‍ക്കെതിരെ രംഗത്തുവന്നിട്ടുള്ള നടനാണ് മമ്മൂട്ടി.
Rorschach
അതേസമയം, റോഷാക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…