Categories: Gossips

റോഷാക്ക് സ്ലോ പേസ് ചിത്രമെന്ന് മമ്മൂട്ടി; അങ്ങനെയല്ലെന്ന് ജഗദീഷ്

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയറ്ററുകളിലെത്തുക.

റോഷാക്കിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഷാക്ക് ഒരു സ്ലോ പേസ് ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ റോഷാക്കില്‍ അഭിനയിച്ച ജഗദീഷിന് മറ്റൊരു അഭിപ്രായമാണ്. മമ്മൂക്ക പറയുന്ന പോലെ ഒരു സ്ലോ പേസ് പടമാണ് റോഷാക്കെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ജഗദീഷ് പറയുന്നത്.

Rorschach

എന്തായാലും റോഷാക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിഗൂഢത നിറഞ്ഞ റോഷാക്കിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരിക്കും റോഷാക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago