മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. വരും ദിവസങ്ങളിലും ബോക്സ്ഓഫീസ് കളക്ഷന്‍ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാന്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
പൊന്നിയിന്‍ സെല്‍വന് വേണ്ടി വിക്രം ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതെന്നാണ് വിവരം. 12 കോടി രൂപയാണ് വിക്രമിന്റെ പ്രതിഫലം. തൊട്ടുപിന്നില്‍ താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍. ഐശ്വര്യയ്ക്ക് 10 കോടിയായിരുന്നു പ്രതിഫലം. ജയം രവിക്ക് എട്ട് കോടി, കാര്‍ത്തിക്ക് അഞ്ച് കോടി, തൃഷയ്ക്ക് 2.5 കോടി എന്നിങ്ങനെയാണ് പ്രതിഫലം.
Ponniyin Selvan
ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവര്‍ക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ശോഭിതയ്ക്കും ജയറാമിനും ഒരു കോടി.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…