Categories: latest news

മമ്മൂട്ടിയുടെ റോഷാക്ക് അടുത്ത ആഴ്ച എത്തും; റിലീസ് തിയതി ഇതാ

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് അടുത്ത ആഴ്ച റിലീസ് ചെയ്യും. ചിത്രത്തിനു യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്യുക. വേള്‍ഡ് വൈഡായാണ് റോഷാക്ക് എത്തുക. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ആദ്യത്തെ റിലീസ് ആണ് റോഷാക്ക്.

റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.

Rorschach

റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ‘റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്‌മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്‌മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്’ മമ്മൂട്ടി പറഞ്ഞു.

സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

9 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

9 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

9 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

9 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

10 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

10 hours ago