Categories: latest news

നടന്‍ മഹേഷ് ബാബുവിന്റെ അമ്മ മരിച്ചു

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അമ്മയും തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യയുമായിരുന്ന ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.

രാവിലെ ഒന്‍പത് മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മഹാപ്രസ്ഥാനില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. കുടുംബം പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

തെലുങ്കിലെ സൂപ്പര്‍സ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തു. പിരിഞ്ഞശേഷം മരണം വരെ ഒറ്റയ്ക്കാണ് ഇന്ദിരാദേവി ജീവിച്ചത്. മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.

 

 

അനില മൂര്‍ത്തി

Recent Posts

രാത്രി 10 മണി കഴിഞ്ഞാല്‍ കരീനയോട് മിണ്ടാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാന്‍

സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം…

1 hour ago

ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്

നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

1 hour ago

ഞാന്‍ ഹാപ്പിയാണ്’; രേണു സുധി

അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…

1 hour ago

ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…

1 hour ago

അഭിനയം അവസാനിപ്പിക്കാന്‍ രണ്‍ബീര്‍?

ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി…

2 hours ago