Categories: Gossips

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു; വെളിപ്പെടുത്തലുമായി ഭാവന

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുകയാണ് ഭാവന. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ആത്മഹത്യയെ കുറിച്ച് താന്‍ ചിന്തിച്ച സമയമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഭാവന.

കുറേക്കാലം മുന്നേ തനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താല്‍പര്യമുണ്ടായില്ല. അന്ന് തനിക്ക് ഒരു 20, 21 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു മാതാപിതാക്കളുടെ പ്രശ്നം. എങ്ങനെ അവരെ കൊണ്ട് സമ്മതിപ്പിക്കും എന്നായിരുന്നു തന്റെ ചിന്ത. ആ സമയത്താണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്ന് ഭാവന പറഞ്ഞു.

‘ ആ സമയത്ത് ആത്മഹത്യയെ കുറിച്ചൊക്കെ ചിന്തിച്ചു. പക്ഷേ പിന്നീട് എങ്ങനെ മരിക്കും എന്നായി ചിന്ത. മരിക്കാനുള്ള പേടി വന്നു. അപ്പോള്‍ കരുതി കത്തി എടുത്ത് ഞരമ്പ് മുറിക്കാമെന്ന്. അതാണല്ലോ കൂടുതല്‍ കാണുന്നത്. അതിനുവേണ്ടി അടുക്കളയിലേക്ക് പോയി. അപ്പോള്‍ അമ്മ അവിടെ കൂര്‍ക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. തനിക്കാണേല്‍ കൂര്‍ക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂര്‍ക്കാര്‍ക്ക് ഇഷ്ടമാണ്. കത്തി എടുക്കാന്‍ വന്ന ഞാന്‍ അമ്മയോട് എന്തിനാ കൂര്‍ക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാന്‍ ആണെന്ന്. അതോടെ തന്റെ മനസ് മാറി. എങ്കില്‍ നാളെ അത് കഴിച്ചിട്ട് ആവാം ആത്മഹത്യ എന്ന് കരുതി. കൂര്‍ക്ക് എന്റെ ജീവന്‍ രക്ഷിച്ചു,’ ഭാവന പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

8 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

8 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

8 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

14 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

14 hours ago