സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് പാരിസ് ലക്ഷ്മി. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടാതെ നന്നായി മലയാളം സംസാരിക്കുന്ന വിദേശിയായ പാരീസ് ലക്ഷ്മിയെ എല്ലാവര്ക്കും ഏറെ ഇഷ്ടവുമാണ്.
പല വേദികളിലും സാരി ഉടുത്ത് കേരളത്തനിമയിലാണ് താരം പ്രത്യക്ഷപ്പെടാറ്. മലയാളിയെ വിവാഹം ചെയ്തതോടെ ലക്ഷ്മി കേരളത്തിന്റെ മരുമകളുമായി.
നൃത്ത കലാകാരിയായ താരം വളരെ ചെറുപ്പ കാലം മുതലേ ക്ലാസ്സിക്കല്‍ നൃത്തം അഭ്യസിക്കുന്ന താരമാണ്. കൂടാതെ നിരവധി മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ ബിഗ്ഗ് ബി എന്ന ചിത്രത്തിലൂടയാണ് പാരിസ് ലക്ഷ്മി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാഗ്ലൂര് ഡെയ്സ് എന്ന ചിത്രത്തില്‍ നല്ല ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. മിഷേല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…