Categories: latest news

കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഹൈന്‍ഡ് വുഡ്‌സ് മലയാളം ടീം. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷനെത്തിയ താരം ഷൂട്ടിനിടെ തങ്ങളെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് ആരോപണം.

ബിഹൈന്‍ഡ് വുഡ്‌സ് അവതാരകയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും പിന്നീട് തങ്ങളെ മനപ്പൂര്‍വ്വം തെറി വിളിക്കുകയും ചെയ്‌തെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വന്തം അച്ഛനെ ചേര്‍ത്തു വരെ തെറിവിളിച്ചു. പുറത്തുപറയാന്‍ പറ്റാത്ത വാക്കുകളാണ് വിളിച്ചത്. ശ്രീനാഥ് ഭാസി മനപ്പൂര്‍വ്വമാണ് ഇത് ചെയ്തതെന്നും ബിഹൈന്‍ഡ് വുഡ്‌സ് അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു.

Sreenath Bhasi

ശ്രീനാഥ് ഭാസിക്കെതിരെ ബിഹൈന്‍ഡ് വുഡ്‌സ് അവതാരക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരട് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. വനിത കമ്മിഷനിലും യുവതി പരാതി നല്‍കി. ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസില്‍ പറയുന്നത്.

അതേസമയം ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്‌സ് ജോസഫ് ആണ്.

അനില മൂര്‍ത്തി

Recent Posts

എനിക്ക് സാബുവിനെ അത്ര വിശ്വാസമാണ്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

13 hours ago

കാവ്യ എന്തിനാണ് വിളിക്കുന്നതെന്ന് പ്രിയ ചോദിച്ചു: കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…

13 hours ago

ഒന്ന് ലിഫ്റ്റ് തരാത്ത സുഹൃത്തുക്കള്‍ തനിക്കുണ്ട്: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

13 hours ago

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവിന്റെ സമ്പാദ്യം അറിയാം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

14 hours ago

വര്‍ഷങ്ങളായി തനിക്ക് കഷണ്ടിയുണ്ട്: റിയാസ് ഖാന്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…

14 hours ago

ഗര്‍ഭകാലത്തും ദിയയെ വിടാതെ സോഷ്യല്‍ മീഡിയ; വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

15 hours ago