Categories: Gossips

കിളവിയെന്നാണ് പലരും വിളിക്കുന്നത്; വിഷമം പറഞ്ഞ് ബിഗ് ബോസ് താരം സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി ഏറെ മെച്ചമുണ്ടായെന്ന് സൂര്യ പറയുന്നു. താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും സൂര്യ മനസ്സുതുറന്നു.

ബിഗ് ബോസ് കരിയറില്‍ ഒത്തിരി ഗുണമുണ്ടാക്കി. പക്ഷേ ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈയടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും ഇങ്ങനെയുള്ള അനുഭവമുണ്ട്. കരിയറിന് ഭീഷണിയുണ്ടാകുമോ എന്ന് കരുതി അവരൊന്നും പറയാത്തതാണെന്നും സൂര്യ പറഞ്ഞു.

Surya Menon

വയസ്സിനെ കളിയാക്കിയുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസ്സിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നാണ്. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്നാണ് പലരും പറയുന്നത്. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും ഇതേ കമന്റുമായി എത്താറുണ്ട്. മാതാപിതാക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്കുണ്ട്. മക്കളെ നന്നായി വളര്‍ത്തണമെന്നാണ് മാതാപിതാക്കളോട് പലരും പറഞ്ഞതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

23 minutes ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

26 minutes ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

30 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

34 minutes ago

സാരിയില്‍ അടിപൊളിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

37 minutes ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago