Categories: latest news

‘ഇന്‍ബോക്‌സില്‍ കോഴീ സംഹാരം’; ബാങ്കോങ്കില്‍ നിന്ന് കിടിലന്‍ ചിത്രങ്ങളുമായി അമേയ

ഹോട്ട് ഔട്ട്ഫിറ്റില്‍ കിടിലന്‍ ചിത്രങ്ങളുമായി അമേയ മാത്യു. അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. ബാങ്കോങ്കിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ഇന്‍ബോക്‌സില്‍ കോഴീ സംഹാരം….ഔട്ട്സൈഡില്‍ സീതാ പ്രയാണം…! -അമേയാസ് സീതാരാമം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

1993 ജൂണ്‍ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാന്‍ കോളെജ്, മാര്‍ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോള്‍.

 

 

 

 

അനില മൂര്‍ത്തി

Recent Posts

അങ്ങനെ ചെയ്തതില്‍ കുറ്റബോധം; ഹന്‍സിക പറയുന്നു

കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…

4 hours ago

അവര്‍ എന്റെ മുഖത്ത് അടിച്ചു

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…

4 hours ago

തൃഷയുടെ വിജയ്യുമായുള്ള വിവാഹം കഴിഞ്ഞോ?

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ…

4 hours ago

അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ…

4 hours ago

സുന്ദരിപ്പെണ്ണായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

4 hours ago

നാടന്‍ ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

4 hours ago