ബോളിവുഡിന്റെ പ്രിയ നടി പ്രിയങ്ക ചോപ്ര മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ മുഖം വ്യക്തമാകാത്ത ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കുഞ്ഞിനൊപ്പമുള്ള എല്ലാ നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും കുട്ടിയുടെ മുഖം ഒരിക്കലും പ്രിയങ്ക കാണിക്കാറില്ല.
2018 ല്‍ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…